ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സഹായിക്കുമെന്നവകാശപ്പെടുന്ന യോഗ ആചാര്യന്‍ ബാബാ രാംദേവിന്റെ പുത്രജീവക് ബീജിനെതിരേ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

single-img
1 February 2016

baba-ram

യോഗ ആചാര്യന്‍ ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുര്‍വേദിക്‌സിന്റെ ഉത്പന്നമായ പുത്രജീവക് ബീജിനെതിരേ ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കാന്‍ സഹായിക്കുന്ന ഔഷധമെന്ന വാഗ്ദാനത്തോടെയാണ് പ്രസ്തുത ഉത്്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചിരുന്നത്.

ഗുരുതരമായ ആരോപണങ്ങള്‍ മരുന്നിനെതിരെ ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയമിക്കുകയായിരുന്നു. അമന്വചഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് രാംദേവിന് പ്രതികൂലമാണെന്ന് സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറും.

അതേസമയം പുത്രജീവകിന് ആണ്‍കുട്ടികളുണ്ടാകുമെന്ന പ്രത്യേകതയുണ്ടെന്ന് താന്‍ അവകാശപ്പെട്ടിട്ടില്ലെന്ന് ബാബാ രാംദേവ് പറഞ്ഞു.