മൂന്നു സിഡികളും അനുബന്ധ തെളിവുകളും സരിത സോളർ കമ്മിഷനിൽ കൈമാറി.

single-img
1 February 2016

saritha-s-nairസോളാര്‍ കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ അടങ്ങിയ സിഡികള്‍ സരിത സോളാര്‍ കമ്മീഷന് മുമ്പാകെ കൈമാറി. മൂന്ന് സിഡികളാണ് സരിത കൈമാറിയത്. ഒന്നാമത്തെ സിഡിയില്‍ തമ്പാനൂര്‍ രവിയും സലിംരാജുമായുള്ള സരിതയുടെ സംഭാഷണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ടാമത്തെ സിഡിയില്‍ 2014 മുതല്‍ ബെന്നി ബെഹന്നാനുമായി നടത്തിയ സംഭാഷണങ്ങളുടെ തെളിവുകളാണുള്ളത്. മുഖ്യമന്ത്രിക്കുവേണ്ടി ബെന്നി ബഹന്നാനും തമ്പാനൂര്‍ രവിയുമാണ് താനുമായി ബന്ധപ്പെട്ടിരുന്നതെന്ന് നേരത്തെ സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

മൊഴികളെ സാധൂകരിക്കുന്ന തെളിവുകൾ സോളർ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്ന് സരിത എസ്. നായർ രാവിലെ വ്യക്തമാക്കിയിരുന്നു. എലഗൻസ് ബിനോയിയെ പരിചയമുണ്ട്. എന്നാൽ വെളിപ്പെടുത്തലിനായി ബാറുടമകളുടെ സഹായം തേടിയിട്ടില്ലെന്നും സരിത പറഞ്ഞു.