അസഭ്യപ്രയോഗം നടത്തിയെന്ന പ്രസ്താവന തെറ്റാണെന്ന് ടിപി ശ്രീനിവാസന്‍

single-img
1 February 2016

tpsreenivasanഎസ് എഫ് ഐക്കാര്‍ തന്നെ മര്‍ദ്ദിച്ചത് താന്‍ അസഭ്യം പറഞ്ഞിട്ടെന്ന പ്രചാരണം തളളി ടിപി ശ്രീനിവാസന്‍. പ്രതിഷേധവുമായി എത്തിയ വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കും വിധം അസഭ്യപ്രയോഗം നടത്തിയെന്ന പ്രസ്താവന തെറ്റാണെന്നും അങ്ങേയറ്റം വിഷമിപ്പിക്കുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.തന്നെ അക്രമിക്കുന്നതിന് മുന്‍പും ശേഷവും വളരെ സൗമ്യമായാണ് വിദ്യാര്‍ത്ഥികളോട് പെരുമാറിയത് ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം  പറയുന്നു.