വീണ്ടും കോഴ ആരോപണവുമായി ബിജു രമേശ്;ചെന്നിത്തലയ്ക്കു രണ്ടുകോടി രൂപയും ശിവകുമാറിനു 25 ലക്ഷം രൂപയും നല്‍കിയെന്ന് ആരോപണം

single-img
1 February 2016

BIJUചെന്നിത്തലയ്ക്കു രണ്ടുകോടി രൂപയും ശിവകുമാറിനു 25 ലക്ഷം രൂപയും കോഴ നല്‍കിയെന്ന് ആരോപണവുമായി ബിജു രമേശ്.ഏഷ്യാനെറ്റ് ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിലാണു ബിജു രമേശ് പുതിയ ആരോപണവുമായി രംഗത്ത് വന്നത്.

ചെന്നിത്തല നേരിട്ടെത്തിയാണു പണം കൈപ്പറ്റിയത്. വി.എസ്. ശിവകുമാറിനു പണം നല്‍കിയത് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനു മുമ്പാണ്. മന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗമായ വാസുവാണ് പണം കൈപ്പറ്റിയതെന്നും ബിജു രമേശ് പറഞ്ഞു.

അതേസമയം, കോഴയാരോപണം നിഷേധിച്ച് വി.എസ്. ശിവകുമാര്‍ രംഗത്തെത്തി. ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന തനിക്കു ഇതുമായി യാതൊരു ബന്ധവുമില്ല. 2013നു ശേഷമാണ് ബാര്‍കോഴ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ ഉയരുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടന്നതു 2012ലാണെന്നും മന്ത്രി പറഞ്ഞു