സുനന്ദ പുഷ്കറിന്‍റെ മരണം : ശശി തരൂരിന്‍റെ സഹായിയെയും ഡ്രൈവറെയും ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു

single-img
31 January 2016

downloadസുനന്ദ പുഷ്കറിന്‍റെ മരണത്തിൽ ഭർത്താവ് ശശി തരൂരിന്‍റെ സഹായിയെയും ഡ്രൈവറെയും കുടുംബ സുഹൃത്തുകളെയും ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയിൽ അമിതമായി കഴിച്ച മരുന്നിന്‍റെ അംശം യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ഈ മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താൻ തരൂരിന്‍റെ ഒൗദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കൽ ഷോപ്പുകളിലെ ജീവനക്കാരെയും ചോദ്യം ചെയ്യ്തിട്ടുണ്ട്.