ടി.പി ശ്രീനിവാസന് സംരക്ഷണം നൽകാത്ത പൊലീസുകാരെ പിരിച്ചു വിടണമെന്ന് ഡി.ജി.പി

single-img
31 January 2016

downloadഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ഡി.ജി.പി ടി.പി സെൻകുമാർ. സംഭവത്തില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് ഡിജിപി പറഞ്ഞു.ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കിയതായും സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. തികച്ചും ലജ്ജാകരമായ, സാമാന്യ മര്യാദപോലുമില്ലാത്ത വിധത്തിലാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കോവളത്ത് പെരുമാറിയത്. ആവശ്യത്തിന് പൊലീസ് സേനയെ സമരം നേരിടാന്‍ നല്‍കിയിരുന്നു. ടി പി ശ്രീനിവാസന്‍ എത്തുമ്പോള്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശരിയായ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും സെന്‍കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നു.സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും തികച്ചും ലജ്ജാകരമായി സാമാന്യ മര്യാദ പോലുമില്ലാതെയാണ് പെരുമാറിയതെന്നും സെന്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.