ഗള്‍ഫ് നാടുകളില്‍ കനത്ത തണുപ്പ് തുടരുന്നു

single-img
31 January 2016

saud-MMAP-mdഗള്‍ഫ് നാടുകളില്‍ കനത്ത തണുപ്പ് തുടരുന്നു.സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും കനത്ത ശീതകാലാവസ്ഥയും തുടരുകയാണ്. കനത്ത തണുപ്പിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സാധ്യതയുണ്ട്. മൂന്ന് ദിവസമായി രാജ്യം അതിശൈത്യത്തിന്റെ പിടിയിലാണ്.റാസല്‍ഖൈമയിലെ ജബല്‍ജയിസിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.സൗദിയില്‍ റിയാദ്, ദമ്മാം, ജിദ്ദ, തബൂക്ക്, ഖുറയ്യാത്ത്, അസീര്‍, സകാക, താഇഫ്, അറാര്‍, ഖസീം, ഹാഇല്‍, അല്‍ജൗഫ്, ജിസാന്‍, അല്‍ബാഹ എന്നിവിടങ്ങളിലാണ് ശൈത്യം രൂക്ഷമായത്. വ്യാപാര സ്ഥാപനങ്ങളില്‍ വൈകുന്നേരങ്ങളില്‍ തിരക്ക് കുറവാണ്. റിയാദില്‍ ഇന്നലെ താപനില 4 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു.