ബാര്‍കോഴയില്‍ ആരോപണമുന്നയിച്ച മന്ത്രി കെ ബാബുവിനെതിരെ ശിവന്‍കുട്ടി വക്കീല്‍ നോട്ടീസ് അയച്ചു

single-img
31 January 2016

sivankuty_734974eതിരുവനന്തപുരം:  ബാര്‍കോഴയില്‍ ആരോപണമുന്നയിച്ച മന്ത്രി കെ ബാബുവിനെതിരെ ശിവന്‍കുട്ടി ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചു. ബാര്‍ക്കോഴക്കേസില്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നു എന്ന കെ ബാബുവിന്റെ പരാമര്‍ശമാണ് നിയമമടപടിയിലേക്ക് നീങ്ങിയത്.

ബാകോഴക്കേസില്‍ അന്വേഷണത്തിന് കോടതി ഉത്തരവിട്ടതിന് പിന്നാലെ കെ ബാബു  വാര്‍ത്താ സമ്മേളനത്തിലാണ് രാജിപ്രഖ്യാപനം നടത്തിയിരുന്നത്. സിപിഐഎം ഗൂഢാലോചനയുടെ രക്തസാക്ഷിയാണ് താനെന്നും ശിവന്‍കുട്ടി എംഎല്‍എയുടെ വീട്ടില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ സാന്നിദ്ധ്യത്തില്‍ ബാറുടമകളുമായി നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.