ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുന്നു-വിഎസ് അച്ച്യുതാനന്ദന്‍

single-img
31 January 2016

V-S-Achuthanandan-636-4872തിരുവനന്തപുരം:  ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്‍മാരും ചേര്‍ന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍.

Support Evartha to Save Independent journalism

മാധ്യമങ്ങള്‍ കള്ളക്കള്ളികള്‍ പുറത്തുകൊണ്ടുവരണമെന്നും വിഎസ് ആവശ്യപ്പെട്ടു. കെ ബാബുവിന്റെ രാജി പിന്‍വലിച്ചത് സ്വയം രക്ഷയ്ക്ക് വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ തന്ത്രമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. മാണിയെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ കൂടിയാണ് ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നതെന്നും പിണറായി പറഞ്ഞു.

സുധീരന്‍ അഴിമതിയുമായി പൊരുത്തപ്പെട്ടെന്നും മദ്യനയം അതാത് കാലത്തെ സര്‍ക്കാരാണ് തീരുമാനിക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നിയമസഭാ സമ്മേളന കാലയളവിലും, അല്ലാതെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.