യു.ഡി.എഫ് നേതൃയോഗം ഇന്ന്

single-img
30 January 2016

14TV_UDF_1176633fസോളാര്‍ ആരോപണങ്ങളില്‍ പുകയുന്ന യുഡിഫ് പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായക യോഗം ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലാണ് യോഗം. മന്ത്രിസ്ഥാനത്തുനിന്നുള്ള കെ. ബാബുവിന്‍െറ രാജി സ്വീകരിക്കണമോയെന്നും യോഗം ചര്‍ച്ച ചെയ്യും. അപ്രതീക്ഷിതമായി ഉണ്ടായ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ യോഗം ചേരാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മുസ്‌ലിം ലീഗും കേരളാ കോണ്‍ഗ്രസ്-എമ്മും അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യോഗം ഇന്നത്തേക്ക് മാറ്റിയത്. സരിതയുടെ ആരോപണങ്ങള്‍ കളവാണെങ്കില്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെടുന്നത്.അതേസമയം കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്നാണ് എ ഗ്രൂപ്പ് നേതാക്കളുടെ ചര്‍ച്ചയിലുണ്ടായ ധാരണ.