ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെഎസ് ശരതിനെ എസ്എഫ്‌ഐ യില്‍ നിന്നും പുറത്താക്കി

single-img
30 January 2016

tpsreenivasan

ഇന്നലെ നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായ പ്രതിഷേധത്തിനിടയില്‍ ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ജെഎസ് ശരതിനെ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കി. മര്‍ദ്ദനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒരു ദിവസം പിന്നിട്ട ശേഷം സിപിഐഎം ശരതിനെ പരസ്യമായി തള്ളിപ്പറഞ്ഞത്.

മര്‍ദ്ദനം അതിരുവിട്ട നടപടിയായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നേതാവിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലും ഇത്തരം സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുഗ വ്യക്തമാക്കി. എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്ന് കോടിയേരി നിര്‍ദേശിച്ചിരുന്നു.

എസ്എഫഐക്കാരനെതിരെ കേസ് എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടു. ഇന്നലെ തന്നെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ക്ഷമചോദിച്ചിരുന്നു.