ഡോ. ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് അതിരു കടന്ന നടപടി തന്നെയാണെന്ന് പിണറായി

single-img
30 January 2016

TH30_PINARAYI_VIJAY_516498f

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും നയതന്ത്ര വിദഗ്ധനുമായ ഡോ. ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത് അതിരു കടന്ന നടപടിയാണെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഇത്തരം നടപടികളെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വടക്കാഞ്ചേരിയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇന്നലത്തേത് ടി.പി ശ്രീനിവാസനെതിരെ വ്യക്തിപരമായ പ്രതിഷേധമായിരുന്നില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൂടെന്നും പിണറായി പറഞ്ഞു.

കാര്യങ്ങളെ പൂര്‍ണമായി മനസിലാക്കാതെയുള്ളതായിരുന്നു വെള്ളിയാഴ്ചത്തെ തന്റെ പ്രതികരണമെന്നും ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പറയാത്ത വാചകങ്ങള്‍ തന്റെ നാക്കില്‍ തിരുകി കയറ്റേണ്ടന്നും അദ്ദേഹം സൂചിപ്പിച്ചു.

അദ്ദേഹം വിദ്യാഭ്യാസ വിചക്ഷണനല്ല, നല്ല രീതിയില്‍ അംബാസഡറായ ആളാണെന്നും പിണറായി പറഞ്ഞു.