സമരകലുഷിത സെക്രട്ടേറിയേറ്റ് പടിക്കല്‍ നിന്നും സോഷ്യല്‍ മീഡിയ കീഴടക്കിയ നന്മയുടെ ചിത്രം

single-img
30 January 2016

policeസമരകലുഷിത സെക്രട്ടേറിയേറ്റ് പടിക്കല്‍ നിന്നും സോഷ്യല്‍ മീഡിയ കീഴടക്കിയ നന്മയുടെ ചിത്രം.  മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  യുവജന സംഘടനകളും പോലീസും തമ്മില്‍ നടന്ന തെരുവ് യുദ്ധത്തിനിടെയിലാണ് ചര്‍ച്ചക്ക് വഴിവെച്ച് ചിത്രം ജനിക്കുന്നത്.   പെട്രോള്‍ ബോംബുകളും ടിയര്‍ ഗ്യാസുകളും അസംഖ്യം കരിങ്കല്‍ച്ചീളുകളും ലത്തി പ്രയോഗത്തിനും ഇടയില്‍ നിന്നും വൃദ്ധ ദമ്പതികളെ സുരക്ഷിതമായി രക്ഷിച്ചെടുക്കുന്ന ഒരു പൊലീസുകാരന്റെ ചിത്രം.

ആരാണ് ഈ ചിത്രം ക്യാമറക്ക് ഉള്ളിലാക്കിയതെന്ന്  അറിവില്ലെങ്കിലും വൃദ്ധ ദമ്പതികളെ  സമരത്തിനിടയില്‍ നിന്നും രക്ഷിച്ചെടുക്കുന്ന  പൊലീസുകാരന്റെ മനസാക്ഷിയെ കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യുന്നു. ഇദ്ദേഹത്തിന്റെ പേരോ, മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഈ ചിത്രത്തെ കുറിച്ചാണ്.