തനിക്കെതിരെ പ്രകടനം നടത്തിയ യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്ക് വിജിലന്‍സ് ജഡ്ജി എന്‍.എസ്.വാസവന്റെ മറുപടി

single-img
29 January 2016

1454052647141187

യൂത്ത്‌കോണ്‍ഗ്രസുകാര്‍ക്ക് മറുപടിയുമായി വിജിലന്‍സ് ജഡ്ജി എന്‍.എസ്.വാസവന്‍. തന്നെ ഫ്രീസറില്‍ വച്ച് കത്തിക്കുന്നത് ഇഷ്ടമല്ലെന്നും, മാവിന്‍മുട്ടി വച്ച് കത്തിക്കുന്നതാണ് തനിക്ക് ഇഷ്ടമെന്നും വാസവന്‍ കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകനോട് വ്യക്തമാക്കി. സോളാര്‍ കേസില്‍ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയ്ക്ക് അനുകൂലമായി പ്രകടനം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കുള്ള മറുപടിയാണ് ജഡ്ജി നല്‍കിയത്.

താന്‍ ഇന്നലത്തെ ആളു തന്നെയാണ് ഇന്നെന്നും അതല്ലാതെ പുനര്‍ജന്മം എടുത്ത് വന്നതല്ലെന്നും വാസവന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്ക് എതിരെ എഫ്‌ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജിയായ വാസവനെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അതിശന തുടര്‍ന്നാണ് ജഡ്ജി മറുപടിയുമായെത്തിയത്.