സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണത്തിന്‌ പ്രത്യേക ക്രൈംബ്രാഞ്ച്‌ സംഘത്തെ നിയോഗിക്കണമെന്ന് വി.എസ്‌

single-img
29 January 2016

18tvcgn03_VS_Re_19_1242346fസ്വാമി ശാശ്വതികാനന്ദയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണത്തിന്‌ എ.ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈംബ്രാഞ്ച്‌ സംഘത്തെ നിയോഗിക്കണമെന്നു പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍. സ്വാമിയുടെ മരണത്തില്‍ തുടക്കം മുതല്‍ ദുരൂഹതയുണ്ട്‌. സ്വാമിയുടെ കൊലപാതകത്തില്‍ വെള്ളാപ്പള്ളി നടേശന്‌ പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകളില്‍ വ്യക്‌തമായ അന്വേഷണം ഉണ്ടായില്ല.യഥാര്‍ഥ വസ്‌തുത പുറത്തുവരണമെന്നത്‌ എല്ലാ ശ്രീനാരായണീയരുടെയും ആഗ്രഹമാണ്‌. ശ്രീനാരായണ ധര്‍മ്മവേദിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സ്വാമി ശാശ്വതികാനന്ദയുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ച്‌ നടത്തിയ ഉപവാസസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.