സോളാര്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണം:കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള

single-img
29 January 2016

downloadസോളാര്‍ കമ്മിഷന്‍ വീണ്ടും വിളിച്ചു കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചാല്‍ എ ഒഴിച്ച്‌ എല്ലാ കാര്യങ്ങളും വ്യക്‌തമാകുമെന്ന്  കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള. സോളാര്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണം. തന്റെ കൈവശം ലഭിച്ച സരിതയുടെ കത്തില്‍ 30 പേജിലധികമുണ്ട്‌. സോളാര്‍ ഇടപാടിനു പി.സി. വിഷ്‌ണുനാഥ്‌ എം.എല്‍.എ. സഹായിച്ചതായും കത്തിലുണ്ട്‌.  സരിതയുടെ കത്തു നാലു മണിക്കൂര്‍ തന്റെ കൈയിലുണ്ടായിരുന്നു. ചോദിച്ചതിനുമാത്രം സോളാര്‍ കമ്മിഷനു മുമ്പില്‍ മറുപടി പറഞ്ഞു. ഇനി ചോദിച്ചാലും എല്ലാ വിവരങ്ങളും വ്യക്‌തമാകും എന്നും  പിള്ള പറഞ്ഞു.