ഒന്നാം റാങ്കോടെ ബിഎസ്‌സി നഴ്‌സിംഗ് പാസായ പ്രിനു ജോസിനു റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രിയുടെ ആദരം

single-img
28 January 2016

Priu

രാജ്യതലസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ താരമായി മലയാളി നഴ്‌സ് പ്രീനു ജോസ്. പഠന മികവിനു പ്രിനു ജോസ് അടക്കം നൂറു വിദ്യാര്‍ഥികള്‍ക്ക് റിപ്പബ്ലിക് ദിന പരേഡില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ആദരം ലഭിച്ചത്.

2015ല്‍ ബംഗളൂരു നിംഹാസില്‍ നിന്നു ഒന്നാം റാങ്കോടെ ബിഎസ്‌സി നഴ്‌സിംഗ് പാസായ പ്രിനുവാണ് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാന്‍ നഴ്‌സുമാരില്‍ നിന്നു തെരഞ്ഞെടുത്ത ഏക വ്യക്തി.

കൂടാതെ കേരളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരം പരേഡ് വീക്ഷിക്കാന്‍ തിരുവനന്തപുരം മുക്കോല സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ശ്വേതയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.