മുഖ്യമന്ത്രി മാനസിക നില തെറ്റിയ അവസ്ഥയില്‍; കര്‍മ്മഫലം അനുഭവിച്ചേ തീരുവെന്ന്‍ പി.സി ജോര്‍ജ്

single-img
28 January 2016

pc-george-media.jpg.image.576.432കോട്ടയം: മുഖ്യമന്ത്രി  മാനസിക നില തെറ്റിയ അവസ്ഥയിലാണെന്ന് പി.സി ജോര്‍ജ്. സോളാര്‍ ഇടപാടില്‍ സരിത നല്‍കിയ മൊഴിക്കു പിന്നില്‍ താനാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന തള്ളി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിതയുമായി മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രകരിച്ചും എം.എല്‍.എമാരും എം.പിമാരും നടത്തിയ ഇടപാടുകളെ കുറിച്ച് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വിവരം അറിയിച്ചിരുന്നു. അന്ന് തന്റെ വാക്കു ശ്രദ്ധിക്കാതെ കോടികളുടെ ഇടപാടിനു കൂട്ടുനിന്ന മുഖ്യമന്ത്രി കര്‍മ്മഫലം അനുഭവിച്ചേ തീരുവെന്നും ജോര്‍ജ് പറഞ്ഞു.