ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും ചീഫ്‌സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്

single-img
28 January 2016

thomas-thachankariതിരുവനന്തപുരം: ജേക്കബ് തോമസിനും ടോമിന്‍ തച്ചങ്കരിക്കും ചീഫ്‌സെക്രട്ടറിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍വ്വീസ് ചട്ടലംഘനം ചൂണ്ടിക്കാണിച്ചാണ് ചീഫ് സെക്രട്ടറി  ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയി ശമ്പളം വാങ്ങിയതിനാണ് ഡി.ജി.പി ജേക്കബ് തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

മാസത്തില്‍ 1,69000 രൂപ വച്ച് ഇങ്ങനെ മൂന്ന് മാസത്തോളം ജേക്കബ് തോമസ് ശമ്പളം വാങ്ങിയെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. കണ്‍സ്യൂമര്‍ഫെഡ് എംഡിയായിരിക്കെ മന്ത്രിക്കെതിരെ ജീവനക്കാരുടെ യോഗം വിളിച്ചതിനാണ്  ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തച്ചങ്കരിക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.