ജില്ലയിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കിയാല്‍ ബിരിയാണി വാങ്ങിത്തരാമെന്ന വാഗ്ദാനം പാലിച്ച് കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍

single-img
27 January 2016

Prasanthan

ജില്ലയിലെ ജലസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുളങ്ങള്‍ വൃത്തിയാക്കിയാല്‍ ബിരിയാണി വാങ്ങിത്തരാമെന്ന വാഗ്ദാനം പാലിച്ച് കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ എന്‍. പ്രശാന്ത്. തന്റെ വാഗ്ദാനം ഏറ്റെടുത്ത് 14 ഏക്കര്‍ വിസ്തീര്‍ണം വരുന്ന കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ നാട്ടുകാര്‍ക്ക് നല്ല അസല്‍ കോഴിക്കോടന്‍ ബിരിയാണി നല്‍കിയാണ് ജനകീയ കലക്ടര്‍ വാക്കുപാലിച്ചത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കുളവും ചിറയും സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങുന്നവരുടെ ഭക്ഷണത്തിനും യാത്രാ ചെലവിനുമായി തുക അനുവദിക്കാന്‍ വകുപ്പുണ്ടെന്നും പ്രസ്തുത വകുപ്പനുസരിച്ച് ചിറകളും കുളങ്ങളും വൃത്തിയാക്കുന്നവര്‍ക്ക് ബിരിയാണി വാങ്ങിത്തരാമെന്നും കലക്ടര്‍ പോസ്റ്റിട്ടത്.

കലക്ടറുടെ പിന്തുണയോടെ നാട്ടുകാര്‍ സംഘടിച്ച് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയത്.

എന്‍. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

14 ഏക്കര്‍ വിസ്തീര്‍ണം വരുന്ന ഒരു ചിറ വൃത്തിയാക്കുക എന്നത് ചില്ലറ കളിയല്ല. പക്ഷെ കൊയിലാണ്ടിക്കാരും ചില്ലറക്കാരല്ല. ചെയ്യും എന്ന് പറഞ്ഞാല്‍ ചെയ്തിരിക്കും. അതാണ് ഇന്ന് കൊല്ലം പിഷാരികാവു ചിറ വൃത്തിയാക്കിയ എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.