നാനൂറിലധികം ജീവന്‍ രക്ഷാമരുന്നുകള്‍ ഇനിമുതല്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും

single-img
27 January 2016

IndiaTvebb5ba_jan-aushadhi

ഇനി മുതല്‍ ജന്‍ ഔഷധി സ്‌റ്റോറുകളിലൂടെ 439 ജീവന്‍ രക്ഷാ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ജന്‍ ഔഷധി സ്‌കീം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. അതോടൊപ്പം സ്‌റ്റെന്റ് പോലുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ നാല്‍പ്പത് മുതല്‍ അമ്പത് ശതമാനം വരെ വിലക്കുറവില്‍ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

300 ഓളം ജന്‍ ഔഷധി സ്‌റ്റോറുകള്‍ ഈ വര്‍ഷം മാര്‍ച്ചോടെ രാജ്യത്തുടനീളം സ്ഥാപിക്കുന്നതിനും തീരുമാനമായി. ഇവയിലൂടെ 45 മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നുണ്ട്. നിലവില്‍ രാജ്യത്ത് 121 ജന്‍ ഔഷധി സ്‌റ്റോറുകള്‍ ഉണ്ട്. 2017 ഓടെ സ്‌റ്റോറുകളുടെ എണ്ണം 3,000 ത്തിലേക്ക് ഉയര്‍ത്തും. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്.

ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ അമിതമായ വിലയില്‍ സര്‍ക്കാര്‍ ബോധവാന്മാരാണെന്നും ഈ സ്‌കീം വഴിയായി വിലക്കുറവില്‍ ജനങ്ങള്‍ക്ക് മരുന്ന് എത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ ടെന്‍ഡര്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.