ഗാന്ധിജിയുടെ അഹിംസ സമരമല്ല, നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയാണ് രാജ്യത്തിന് സ്വതന്ത്ര്യം നേടി തന്നതെന്ന് വെളിപ്പെടുത്തല്‍

single-img
27 January 2016

nethajiന്യൂഡല്‍ഹി:  വിവാദ വെളിപ്പെടുത്തലുമായി സൈനിക ചരിത്രകാരന്‍ ജനറല്‍ ജി.കെ ബക്ഷിയുടെ പുസ്തകം. ഗാന്ധിജിയുടെ അഹിംസ സമരമല്ല, നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മി നടത്തിയ പോരാട്ടമാണ് ബ്രിട്ടീഷ് ഭരണകൂടത്തില്‍ നിന്നും രാജ്യത്തിന് സ്വതന്ത്ര്യം ലഭിക്കാന്‍ ഇടയാക്കിയതെന്ന് ബക്ഷിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകമായ ‘ബോസ്: ആന്‍ ഇന്ത്യന്‍ സമുറായ്’യില്‍ പറയുന്നു.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ കഴിഞ്ഞ ദിവസം  മോഡി സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ബക്ഷിയുടെ പുസ്തകത്തെ ആധാരമാക്കി ‘മെയില്‍ ടുഡേ’വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതില്‍ നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലെമന്റ് ആറ്റ്‌ലി പറഞ്ഞിരുന്നതായി ജി.കെ ബക്ഷി സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഗാന്ധിജിയുടെ അഹിംസാ പ്രസ്ഥാനത്തിനും പുറംന്തള്ളപ്പെട്ടിരുന്നു.

അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയില്‍ സ്വാധീനം ചെലുത്താന്‍ ഗാന്ധിജിയുടെ സമരമുറയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നും ബക്ഷി പറയുന്നു. 1956ല്‍ ആറ്റ്‌ലിയും അന്നത്തെ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.ബി ചക്രബര്‍ത്തിയും നടത്തിയ സംഭാഷണമാണ് ഇതിനു തെളിവായി ബക്ഷി ചൂണ്ടിക്കാട്ടുന്നത്.

ചരിത്രകാരനായ ആര്‍.സി മജംദാറിന് അയച്ച കത്തിലും ഇവ പറയുന്നുണ്ട്. ഇവരുടെ സംഭാഷണങ്ങള്‍ 1982ല്‍ രഞ്ജന്‍ ബോറ എഴുതിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിസ്‌റ്റോറിക്കല്‍ റിവ്യൂവിലാണ് ആദ്യം പ്രസിദ്ധീകരിച്ചിരുന്നത്.