കെ.ബാബുവിനെതിരേ അന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

single-img
25 January 2016

K Babu

കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരേ അന്വേഷണം വേണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ ഹര്‍ജി അനവസരത്തില്‍ ഉള്ളതാണ്. സര്‍ക്കാര്‍ ഈ രീതിയില്‍ അല്ലായിരുന്നു കോടതിയെ സമീപിക്കേണ്ടിയിരുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചത്. വിജിലന്‍സ് കോടതി നടപടിയില്‍ അപാകതയില്ലെങ്കിലും ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരുന്ന കേസില്‍ വിധി പറഞ്ഞത് ശരിയായോ എന്നും ഹൈക്കോടതി ചോദിച്ചു.

വിജിലന്‍സ് കോടതി വിധി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.