അയോധ്യയില്‍ കര്‍സേവകരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതില്‍ തനിക്ക് ഖേദമുണ്ടെന്നും പക്ഷേ അത് അനിവാര്യമായിരുന്നെന്നും മുലായം സിങ് യാദവ്

single-img
25 January 2016

1341995603mulayam+singh

1990ല്‍ അയോധ്യയില്‍ കര്‍സേവകരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവിന്റെ പശ്ചാത്താപം. പക്ഷേ മതപ്രാധാന്യമുള്ള ആ സ്ഥലം രക്ഷിക്കാന്‍ അത്തരത്തിലൊരു നടപടി അനിവാര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യലിസ്റ്റ് നേതാവായ കര്‍പൂരി താക്കൂറിന്റെ ജന്മദിനാഘോഷച്ചടങ്ങിന്റെ ഭാഗമായി ലക്‌നൗവില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംസാരിക്കവെയാണ് മുലായത്തിന്റെ പ്രസ്താവന. അന്നതെ് വെടിവയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.