കാഴ്ച പരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടം

single-img
24 January 2016

blindcric-story_647_012416073456കാഴ്ച പരിമിതിയുള്ളവരുടെ ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കു കിരീടം. ഫൈനലില്‍ പാകിസ്താനെ 44 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ 209 റണ്‍സെടുത്തു. 163 റണ്‍സിനാണ് പാകിസ്താന്‍ പുറത്തായത്. ടൂര്‍ണമെന്റില്‍ ഉടനീളം വിജയം ആവര്‍ത്തിച്ച പാകിസ്താന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഇന്ത്യയ്ക്കായി ദീപക് മാലിക് 40 റണ്‍സെടുത്തു.