ഭീകരതയ്‌ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌

single-img
24 January 2016

france-prez-francois-hollande-most-likely-to-be-the-chief-guest-at-republic-dayഛത്തീസ്‌ഗഡ്‌: ഭീകരതയ്‌ക്ക് എതിരെ പോരാടാന്‍ ഇന്ത്യയും ഫ്രാന്‍സും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന്‌ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാന്‍സ്വ ഒലോങ്‌. ഇന്ത്യയുമായുള്ള റാഫേല്‍ ജെറ്റ്‌ കരാര്‍ ശരിയായ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.   ഔദ്യോഗിക എയര്‍ വിമാനത്തില്‍ ഒലോങ്‌ 12.45ഓടെ ഛത്തീസ്‌ഗഡില്‍ എത്തി.  2.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഒലോങും തമ്മില്‍ കൂടിക്കാഴ്‌ച നടത്തും.

ഇന്ത്യയെയും ഫ്രാന്‍സിനെയും സംബന്ധിച്ചിടത്തോളം റാഫേല്‍ ജെറ്റ്‌ കരാര്‍ വളരെ പ്രധാനപ്പെട്ടതാണ്‌. അടുത്ത 40 വര്‍ഷത്തേക്ക്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാവസായിക-സാങ്കേതിക സഹകരണത്തില്‍ മേക്ക്‌ ഇന്‍ ഇന്ത്യ അടക്കം വലിയൊരു മുന്നേറ്റത്തിനാണ്‌ ഈ കരാര്‍ ഊര്‍ജ്‌ജം പകരുന്നതെന്നും ഒലോങ്‌ പറഞ്ഞു. പ്രതിരോധ മേഖലയില്‍ സഹകരിക്കാനുള്ള നീക്കം ഉരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനാമായ സഹകരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.