അരുണാചല്‍പ്രദേശില്‍ രാഷ് ട്രപതി ഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു

single-img
24 January 2016

arunaഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ രാഷ് ട്രപതി ഭരണത്തിന് കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. നബാം ടുക്കിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ ഗവര്‍ണര്‍ പുറത്താക്കുകയും കോടതി ഇത് മരവിപ്പിക്കുകയും തുടങ്ങി നിരവധി നാടകീയ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് രാഷ് ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പ്രതിപക്ഷമായ ബി.ജെ.പി.ക്കൊപ്പം കോണ്‍ഗ്രസ്സിലെ വിമത എം.എല്‍.എ.മാരും ചേര്‍ന്ന് അവിശ്വാസ പ്രമേയം പാസാക്കിയാണ് നബാം തൂകി സര്‍ക്കാറിനെ പുറത്താക്കിയത്.

പിന്നീട് ഇവര്‍ ചേര്‍ന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എ.യെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എന്നാല്‍ ഇതടക്കം കഴിഞ്ഞദിവസങ്ങളില്‍ സഭയെടുത്ത എല്ലാ തീരുമാനങ്ങളും ഗുവാഹാട്ടി ഹൈക്കോടതി മരവിപ്പിക്കുകയുണ്ടായി. ജനവരി 24ന് നടത്താനിരുന്ന നിയമസഭായോഗം നേരത്തേ വിളിച്ചുചേര്‍ത്ത ഗവര്‍ണര്‍ ജെ.പി. രാജ്‌ഖോവയുടെ നടപടിക്കെതിരായ പരാതിയിലാണ് കോടതിവിധി.

ഈ കേസ് ഫിബ്രവരി ഒന്നിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാഷ് ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തത്. കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ ഉത്തരവും വരാനിരിക്കെയാണ് കേന്ദ്രം തിടുക്കത്തില്‍ ഈ ശുപാര്‍ശ നല്‍കിയത്.