സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ പതിനഞ്ച് വയസ്സുകാരന്‍ ഒറ്റയാന്റെ ചവിട്ടേറ്റ് മരിച്ചു

single-img
24 January 2016

Cage The Elephant Performing Live, 2011സെല്‍ഫി ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല. ബീഹാറിലെ ചന്ദാപൂര്‍ ജില്ലയില്‍ സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ പതിനഞ്ച് വയസ്സുകാരന്‍ ഒറ്റയാന്റെ ചവിട്ടേറ്റ് മരിച്ചു.   നേപ്പാളിലെ കാടുകളില്‍ നിന്നിറങ്ങിയ ഒറ്റയാനൊപ്പം സെല്‍ഫിയെടുക്കാനുള്ള ശ്രമമാണ് ദുരന്തത്തില്‍ കലാശിച്ചത്.

ചോളപ്പാടത്തിറങ്ങിയ ഒറ്റയാനെ കാണാന്‍ ഗ്രാമീണരോടൊപ്പം എത്തിയ മിഥുന്‍ പാസ്വാന്‍ എന്ന പതിനഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഫോട്ടോയെടുക്കാന്‍ കൂടെയുള്ളവരില്‍ നിന്ന് മുന്നോട്ട് നീങ്ങിയ മിഥുന്‍ പിന്നില്‍ ഒറ്റയാനെത്തിയത് കണ്ടില്ല. മിഥുനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.