കരണ്‍ ജോഹര്‍ പറഞ്ഞത് ശരി ; രാജ്യത്ത് ഇപ്പോള്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയുന്നതിന് സാധിക്കു അതും ‘മന്‍ കീ ബാത്തി’ലൂടെ- അരവിന്ദ് കേജരിവാള്‍

single-img
23 January 2016

22-1421929754-arvind-kejriwalന്യൂഡല്‍ഹി : അസഹിഷ്ണുതയെ കുറിച്ചുള്ള കരണ്‍ ജോഹറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.

കരണ്‍ ജോഹര്‍ പറഞ്ഞത് ശരിയാണ്. രാജ്യത്ത് ഇപ്പോള്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയുന്നതിന് സാധിക്കുവെന്നും അത് ‘മന്‍ കീ ബാത്തി’ലൂടെയാണെന്നും മറ്റൊരാള്‍ക്കും അത് ചെയ്യുന്നതിനുള്ള അവകാശമില്ലെന്നും അദേഹം ട്വിറ്ററില്‍ കുറിച്ചു.

അഭിപ്രായ സ്വാതന്ത്രമെന്നത് ഇന്ന് രാജ്യത്ത് വലിയൊരു തമാശയാണെന്നായിരുന്നു കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇന്നത്തെ സാഹചര്യത്തില്‍ മനസിലുള്ളത് പുറത്തുപറഞ്ഞാല്‍ അത് ജയിലിലേയ്ക്കുള്ള വഴിയാകുമെന്നും അദേഹം പറഞ്ഞിരുന്നു.