സി.ബി.ഐ. കൂട്ടിലടച്ച തത്തയല്ല, ചങ്ങലയ്‌ക്കിട്ട പട്ടിയാണെന്നു എം.വി. ജയരാജന്‍

single-img
23 January 2016

mv-jayarajanകണ്ണൂര്‍: സി.ബി.ഐ. കൂട്ടിലടച്ച തത്തയല്ല, ചങ്ങലയ്‌ക്കിട്ട പട്ടിയാണെന്നു  എം.വി. ജയരാജന്‍. കതിരൂര്‍ മനോജ്‌ വധക്കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കിയതു രാഷ്‌ട്രീയപ്രേരിതമാണന്നും എം.വി. ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധപ്രകടനവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മറ്റു മൃഗങ്ങളെപ്പോലെയല്ല പട്ടികള്‍, അതിനു യജമാനനോടു മാത്രമേ കൂറുണ്ടാകൂ. 12-ാം തീയതിവരെ പ്രതിയല്ലാത്ത ജയരാജന്‍ എങ്ങനെയാണ്‌ 20-നു പ്രതിയായതെന്ന് ജയരാജന്‍ ചോദിച്ചു. മമ്മൂട്ടിയുടെ സിനിമയില്‍ സി.ബി.ഐ. സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇന്‍വസ്‌റ്റിഗേഷനാണെങ്കില്‍ മനോജ്‌ വധക്കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌ ഇഡിയറ്റ്‌സാണ്‌.

സി.ബി.ഐ രാഷ്‌ട്രീയ യജമാനന്‍മാരെ അനുസരിച്ചു റിപ്പോര്‍ട്ട്‌ തയാറാക്കുകയായിരുന്നു. പി. ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒന്നാംപ്രതി ആര്‍.എസ്‌.എസ്‌. ജില്ലാകാര്യവാഹ്‌ വി. ശശിധരനാണ്‌. അയാളാണു കതിരൂര്‍ കേസിലെ ഒന്നാംസാക്ഷി. ആ ശശിധരനോടല്ലേ ഏറ്റവും കൂടുതല്‍ പകയുണ്ടാകേണ്ടത്‌? അഞ്ചാംപ്രതിയായ മനോജിനോടല്ലല്ലോ? അന്നു ജയരാജനെ ശാരീരികമായി ഇല്ലാതാക്കാന്‍ നോക്കി. ഇപ്പോള്‍ ജയിലിലടച്ച്‌ ഇല്ലാതാക്കാന്‍ നോക്കുന്നു. അതിനൊരു ശക്‌തിക്കും കഴിയില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു.