ബോംബ് ഭീഷണി; ഗോ എയര്‍ വിമാനം അടിയന്തരമായി നിലത്തിറക്കി

single-img
23 January 2016

goairനാഗ്പുര്‍: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഗോ എയര്‍ വിമാനം നാഗ്പുരില്‍ അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരെയെല്ലാം പുറത്തിറക്കി ബോംബ് സ്‌ക്വാഡും പോലീസും വിമാനത്തില്‍ പരിശോധന നടത്തുകയാണ്. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരിശോധന തുടരുകയാണ്. ഭുവനേശ്വറില്‍ നിന്ന് മുംബൈയ്ക്ക് പോയതാണ് വിമാനം.