ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാർ സ്വാര്‍ത്ഥരെന്ന് ഗ്ലെന്‍ മാക്‌സ്വെല്ല് ;വ്യക്‌തിഗത നേട്ടങ്ങളെക്കാള്‍ തനിക്കിഷ്‌ടം തന്റെ ടീം ജയിക്കുന്നതാണ്‌ എന്ന് കോഹ്ലി

single-img
22 January 2016

downloadഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ സ്വാര്‍ത്ഥരെന്നു വിശേഷിപ്പിച്ച ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്‌ വിരാട്‌ കോഹ്ലിയുടെ മറുപടി. വ്യക്‌തിഗത നേട്ടങ്ങളെക്കാള്‍ തനിക്കിഷ്‌ടം തന്റെ ടീം ജയിക്കുന്നതാണ്‌. അത്‌ തനിക്ക്‌ കൂടുതല്‍ സന്തോഷം തരുന്നതെന്ന്‌ കോഹ്ലി പറഞ്ഞു.മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോല്‍വി നേരിടേണ്ടി വരുന്നതാണ്‌ നിരാശയുണ്ടാക്കുന്നത്‌ വിജയം ശീലമാക്കാന്‍ ടീം ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.  ഒരു ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ മാക്‌സ്വെല്‍ ഇന്ത്യന്‍ താരങ്ങള്‍ സ്വാര്‍ത്ഥരാണെന്ന അഭിപ്രായം മുന്നോട്ടുവച്ചത്‌. ചില ഇന്ത്യന്‍ കളിക്കാര്‍ വ്യക്‌തിഗത റെക്കോര്‍ഡുകള്‍ക്ക്‌ വേണ്ടി കളിക്കുന്നവരാണെന്നായിരുന്നു മാക്‌സ്വെല്‍ പറഞ്ഞത്‌. എന്നാല്‍ മാക്‌സ്വെല്ലിനെ തള്ളി ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവന്‍ സ്‌മിത്തും ഓപ്പണര്‍ ആരോണ്‍ ഫിഞ്ചും   രംഗത്തെത്തി