പെസഹാ ദിനത്തില്‍ വൈദികര്‍ ഇനി മുതല്‍ സ്ത്രീകളുടെയും അക്രൈസ്തവരുടെയും കാല്‍കഴുകണമെന്ന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

single-img
22 January 2016

Pope Francis Holds His Weekly General Audienceവത്തിക്കാന്‍: ഇനി മുതല്‍ പെസഹാ ദിനത്തില്‍ വൈദികര്‍ക്കു സ്ത്രീകളുടെയും കാല്‍ കഴുകാമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. നിലവില്‍ പെസഹാ ദിനത്തോട് അനുബന്ധിച്ചു നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ രീതികളില്‍ മാറ്റം വരുത്തിയാണ് കല്‍പ്പന പുറത്തിറക്കിയത്.  സ്ത്രീകളുടെ മാത്രമല്ല അക്രൈസ്തവരുടെയും കാല്‍കഴുകാമെന്നും മാര്‍പ്പാപ്പ അറിയിച്ചു.  നിലവില്‍ പുരുഷന്മാരുടെ കാലുകള്‍ മാത്രമാണു  കഴുകാറുള്ളത്.

എന്നാല്‍ ഇനി മുതല്‍ ദൈവത്തില്‍ വിശ്വാസമുള്ള ആരുടെയും കാല്‍ കഴുകാവുന്നതാണെന്നു കല്‍പ്പനയില്‍ പറയുന്നു. ചുമതല ഏറ്റെടുത്തതിനു ശേഷം പല വിഷയങ്ങളിലും പുതിയ തീരുമാനങ്ങളെടുത്തതിലൂടെ പോപ്പ് ശ്രദ്ധ നേടിയിരുന്നു. ചുമതല ഏറ്റെടുത്ത് കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ ക്രിസ്ത്യാനികളും മുസ്‌ലിംകളുമടക്കം പുരുഷന്മാരുടെയും സ്ത്രീകളുടെയും കാലുകള്‍ മാര്‍പ്പാപ്പ കഴുകിയിരുന്നു.