ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള സ്‌കെയിലുകള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു

single-img
22 January 2016

umman chandyകൊച്ചി: ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്ത  ശമ്പള സ്‌കെയിലുകള്‍ സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു.അടിസ്ഥാന ശമ്പളത്തില്‍ മാത്രം അഞ്ഞൂറു രൂപയുടെ മാറ്റം വരുത്തുമെന്നുമാണ് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നത്.എന്നാല്‍ ഇതിനു വിപരീതമായി 500 മുതല്‍ നാലായിരം രൂപ വരെയാണ് എല്ലാ സ്‌കെയിലുകളിലും കുറവു വരുത്തിയെന്ന് കാട്ടി സര്‍ക്കാര്‍ ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായി കമ്മീഷന്‍ ശുപാര്‍ശ ചെയ്തത് 17000 രൂപയാണ്. ഇത് 16500 ആയി സര്‍ക്കാര്‍ കുറച്ചു. കൂടാതെ 18000 രൂപ 17000 ആയും 19000 രൂപ 17500 ആയും 20000 രൂപ 18000 ആയിട്ടുമാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ശമ്പള കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി നടപ്പാക്കുമ്പോള്‍ എല്‍ഡി ക്ലര്‍ക്കിനു 2100 രൂപയും ലാസ്റ്റ് ഗ്രേഡിന്  500 രൂപയും, യുഡി ക്ലര്‍ക്കിന് 1300 രൂപയും.

27 ശമ്പള സ്‌കെയിലുകളിലും കുറവ് വന്നതോടെ പുതുതായി പ്രവേശിക്കുന്ന എല്ലാ ജീവനക്കാരെയും ഇത് ബാധിക്കും. അതേസമയം 30,000 മുതല്‍ 40,000 വരെ ജീവനക്കാരെ മാത്രമെ ഇത് ബാധിക്കുകയുള്ളുവെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. സാധാരണ ഗതിയില്‍ ശമ്പള കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന സ്‌കെയിലില്‍ സര്‍ക്കാര്‍ വെട്ടിക്കുറവ് വരുത്തുന്നത് അപൂര്‍വമായി മാത്രമാണ്.