പ്രധാനമന്ത്രി നരേന്ദ്ര മോഡി തനിക്കുണ്ടെന്ന് പറഞ്ഞ നെഞ്ചളവും കള്ളം; യഥാര്‍ത്ഥത്തില്‍ മോഡിക്കുള്ളത് 50 ഇഞ്ച് നെഞ്ചളവ്

single-img
21 January 2016

narendra modi in Dhanbadലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് 56 ഇഞ്ച് നെഞ്ചളവില്ല. 2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതല്‍ മോഡിയുടെ 56 ഇഞ്ച് നെഞ്ചളവ്  ഒരു രാഷ്ട്രീയ പ്രയോഗമാണ്. തന്റെ ഇച്ഛാശക്തിയെ സൂചിപ്പിക്കാനാണ് മോഡി 56 ഇഞ്ച് നെഞ്ചിനെ കുറിച്ച് പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഡിക്ക് 50 ഇഞ്ച് നെഞ്ചളവെ ഉള്ളു.

Support Evartha to Save Independent journalism

ബാബാസാഹബ് ഭീം റാവു അംബേദ്ക്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിനെത്തുന്ന മോഡിക്ക് ധരിക്കേണ്ട ഗൗണിന്റെ അളവ് ചോദിച്ചപ്പോഴാണ് നെഞ്ചളവ് രഹസ്യം പുറത്താകുന്നത്. ഗൗണിന് 50 ഇഞ്ച് നെഞ്ചളവ് മതിയെന്നാണ് സര്‍വകലാശാല അധികൃതര്‍ക്ക് മോഡിയുടെ ഓഫീസ് നല്‍കിയ നിര്‍ദശം.

2014ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉത്തര്‍പ്രദേശിനെ ബിജെപി ഗുജറാത്താക്കി മാറ്റുമെന്ന് പറഞ്ഞ സമാജ് നവാദി നേതാവ് മുലായം സിങിനുള്ള മറുപടിയിലാണ് മോഡി 56 ഇഞ്ച് നെഞ്ചളവിനെ കുറിച്ച് പറഞ്ഞത്.