ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണ ഓട്ടം വിജയകരമെന്ന് കെ.എം.ആര്‍.എല്‍

single-img
21 January 2016

kochiകൊച്ചി: പരീക്ഷണ ഓട്ടം വിജയകരമായെന്ന്  കെ.എം.ആര്‍.എല്‍. ഇന്ന് രാവിലെയാണ് മെട്രോയുടെ യാര്‍ഡിലെ ടെസ്റ്റ് ട്രാക്കിലൂടെയുള്ള  പരീക്ഷണ ഓട്ടം നടത്തിയത്. ശനിയാഴ്ചയാണ് പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ടെസ്റ്റ് റണ്ണിന്റെ ഫ്‌ളാഗ്‌ ഓഫ് നിര്‍വഹിക്കുന്നത്.ഫിബ്രവരി മുതല്‍ ആലുവയില്‍ നിന്ന് തുടങ്ങുന്ന മെട്രോ ട്രാക്കിലൂടെ തുടര്‍ച്ചയായി പരീക്ഷണ ഓട്ടമുണ്ടാകും.

മാസങ്ങള്‍ നീളുന്ന പരീക്ഷണ ഓട്ടത്തിനു ശേഷമേ യാത്രാ സര്‍വീസിന് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കൂ. ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്ന് ജനവരി രണ്ടിനാണ് മെട്രോ കോച്ചുകള്‍ കേരളത്തിലേക്ക് കൊണ്ടുവന്നത്.

കോച്ചുകള്‍ കൂട്ടിയോജിപ്പിച്ച് മെട്രോ തീവണ്ടിയുടെ രൂപത്തിലാക്കിയത് യാര്‍ഡിലാണ്. ജൂണില്‍ യാത്രാ സര്‍വീസ് ഉദ്ഘാടനമെന്നായിരുന്നു മുന്‍ പ്രഖ്യാപനം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിനായി 2016 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.