അര്‍ധരാത്രിയില്‍ വാഹനത്തിന്റെ ബ്രേക്ക് തകരാറിലായി വഴിയില്‍ കുടങ്ങിയ 45 കര്‍ണ്ണാടക സ്വദേശികളായ അയ്യപ്പഭക്തര്‍ക്ക് കേരള മോട്ടോള്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്

single-img
18 January 2016

hqdefault

അര്‍ധരാത്രിയില്‍ വാഹനത്തിന്റെ ബ്രേക്ക് തകരാറിലായി വഴിയില്‍ കുടുങ്ങിയ അയ്യപ്പ വാഹനത്തിന് സഹായവുമായി മോട്ടോര്‍ വാഹനവകുപ്പും അധികൃതരും. ഭാഷ വശമില്ലാതെ സഹായത്തിനായി മറ്റു വാഹനങ്ങള്‍ കൈനീട്ടി മടുത്ത അവര്‍ക്കു മുന്നില്‍ ദൈവദൂതരെപ്പോലെ പ്രത്യക്ഷപ്പെട്ട മലയാളി ഉദ്യോഗസ്ഥര്‍ യാത്രക്കാറക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കി വാഹനവും ശരിയാക്കി നല്‍കിയതിനു ശേഷമാണ് തിരിച്ചുപോയത്.

കഴിഞ്ഞ ദിവസം ശബരിമല പാതയില്‍വച്ചാണ് കര്‍ണാടക സ്വദേശികളായ 45 അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം ബ്രേക്ക്ഡൗണായത്. പ്രസ്തുത പ്രമദശത്ത് മറ്റ് വീടുകളുണ്ടായിരുന്നില്ല. റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്നുവെങ്കിലും കൈനീട്ടിയിട്ടും വാഹനങ്ങളൊന്നും നിര്‍ത്തിയില്ല. സമയം കടന്നുപോയതോടെ യാത്രക്കാര്‍ ഭയത്തിലായി. കരുതിയിരുന്ന ഭക്ഷണവും കുടിവെള്ളവും നേരത്തെ തന്നെ തീര്‍ന്നിരുന്നതിനാല്‍ വിശപ്പും ഇവരെ ബാധിച്ചിരുന്നു.

പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് റോഡില്‍ അവശരായി ഇരിക്കുമ്പോഴാണ് മോട്ടോര്‍ വാഹന വകുപ്പിലെ സേഫ് സോണിന്റെ പട്രോളിംഗ് വാഹനം സിഗ്നല്‍ ലൈറ്റും തെളിയിച്ച് അവര്‍ക്കു മുന്നിലെത്തിയത്. വാഹനത്തില്‍ നിന്നിറങ്ങിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ധനേഷ് വളരെ പ്രയാസപ്പെട്ടാണെങ്കിലും യാത്രക്കാരോട് ചോദിച്ച് വിവരങ്ങള്‍ മനസ്സിലാക്കി. കാര്യം മനസ്സിലായ ഉടന്‍തന്നെ മറ്റൊരു വാഹനമെത്തിച്ച് ഭക്തരെ വിശ്രമിക്കാനായി എരുമേലി ക്ഷേത്രത്തില്‍ ഉദ്യോഗസ്ഥര്‍ എത്തിച്ചു.

യാത്രക്കാര്‍ക്ക് ആശ്വാസമായി കുടിവെള്ളവും ഭക്ഷണവും നല്‍കിയതിനു ശേഷം ദൂരെയുള്ള വര്‍ക്ക് ഷോപ്പിലെ തൊഴിലാളികളെ വീടുകളില്‍നിന്നു വിളിച്ചുണര്‍ത്തി കൂട്ടിക്കൊണ്ടുവന്നു ബസ് പരിശോധിപ്പിക്കുകയും ചെയ്തു. വാഹനത്തിന്റെ ബ്രേക്ക് തകരാര്‍ പൂര്‍ണമായി പരിഹരിച്ചെന്നുറപ്പുവരുത്തി വാഹനം എരുമേലിയിലെത്തിച്ച് അയ്യപ്പഭക്തരെ കയറ്റിവിടുമ്പോള്‍ പിറ്റേന്ന് പുലര്‍ച്ചേയായിരുന്നു.

കേരളത്തിലെ ഉദ്യോഗസ്ഥരോട് എത്ര നന്ദിപറഞ്ഞിട്ടും മതിയാകാതെ കൈകള്‍ കൂപ്പിനിന്ന അയ്യപ്പഭക്തരോട് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ധനേഷ് ഒരു കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളു. കേരള സര്‍ക്കാരും റോഡ് സേഫ് സോണ്‍ വിഭാഗവും എന്നും നിങ്ങളുടെ മനസ്സിലുണ്ടാകണം. ഈ നന്ദിയെല്ലാം അവര്‍ക്കാണ് നല്‍കേണ്ടത്.

കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ ഈ രംഗത്തിനു സാക്ഷിയായ വര്‍ക്ക്‌ഷോപ്പ് ഉടമ റിപ്പയറിംഗിന്റെ ചാര്‍ജ് വാങ്ങാതെ കൂടെ മചരുകയും ചെയ്തു. കേരള സര്‍ക്കാരിന് കൈകള്‍ കൂപ്പി, തങ്ങളുടെ ജീവിതാവസാനം വരെ ഒരു കാലത്തും ഇക്കാര്യം തങ്ങള്‍ മറക്കില്ലെന്ന് നൂറുവട്ടം മനസ്സില്‍ പറഞ്ഞാണ് അവര്‍ ശബരിമലയ്ക്ക് തിരിച്ചത്.