മഹാനഗരങ്ങള്‍ക്ക് കണ്ടുപഠിക്കാന്‍ ജര്‍മ്മനിയില നിന്നും ഒരു മാതൃക

single-img
18 January 2016

germany-bike-highway

അന്തരീക്ഷവും പരിസ്ഥിതിയും ദിനംപ്രതി മലിനമായിക്കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍. വാഹനങ്ങള്‍ കൈയും കണക്കുമില്ലാതെ കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഗതാഗതകുരുക്കും അതുപോലെ കൂടുന്നു. ഈ അടുത്ത സമയത്ത് ഡെല്‍ഹി സര്‍ക്കാറ ഒറ്റ-ഇരട്ട നിയന്ത്രണം കൊണ്ടുവന്നതും ഈ പ്രശ്‌നങ്ങള്‍ പ്രകാരമാണ്. പലയിടങ്ങളിലും ഇതിനെ തുടര്‍ന്ന് കാര്‍ ഫ്രീ ദിവസങ്ങളും ആചരിക്കുന്നുണ്ട്.

ശ്വാസംമുട്ടിപ്പിടയുന്ന മഹാനഗരങ്ങള്‍ക്ക് കണ്ടുപഠിക്കാന്‍ അങ്ങ് ജര്‍മ്മനിയില നിന്നും ഒരു മാതൃക ഇതാ. പരിസ്ഥിതി സൗഹൃദ യാത്രയ്ക്കായി 62 മൈല്‍ നീളമുള്ള ബൈസൈക്കിള്‍ ഹൈവേ ഒരുക്കിയാണ് ജര്‍മ്മനി ലോകത്തിനാകെ മാതൃകയാകുന്നത്.
നേരത്തെ നിര്‍മ്മിച്ച മൂന്നു മൈല്‍ സൈക്കിള്‍ ഹെവേയാണ് 62 മൈലായി നീട്ടി പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയില്‍ തങ്ങളുടെ ഭാഗം ശരിയാക്കാന്‍ ജര്‍മ്മനി പ്രയത്‌നിക്കുന്നത്.

പത്ത് നഗരങ്ങളെയും നാലു സര്‍വകലാശാലകളെയും കൂട്ടിയോജിപ്പിക്കുന്നതാണ് പുതിയ സൈക്കിള്‍ ഹൈവേ. സാധാരണ ഹൈവേകളിലെ പോലെ തന്നെ മേല്‍പ്പാലങ്ങളും അടിപ്പാതകളും വഴിവിളക്കുകളും ഈ സൈക്കിള്‍ ഹൈവേയിലുണ്ടാകും. വലിയ വാഹനങ്ങളുടെയോ ഗതാഗതക്കുരുക്കിന്റെയോ ഭയമില്ലാതെ സൈക്കിള്‍ യാത്രികര്‍ക്ക് ഈ റോഡിലൂടെ യഥേഷ്ടം സഞ്ചരിക്കുകയും ചെയ്യാം.

ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ജനങ്ങള്‍ക്ക് റോഡുകളിലെ വാഹനത്തിരക്കുകളില്ലാതെ പരിസ്ഥിതി സൗഹൃദയാത്രയ്‌ക്കൊരുങ്ങാം.