ലോക സമ്പത്തിന്റെ സിംഹഭാഗവും 62 അതിസമ്പന്നന്മാരുടെ കൈയ്യില്‍

single-img
18 January 2016

Banknotes from different countriesലണ്ടന്‍: ലോകത്തെ സമ്പത്തിന്റെ സിംഹഭാഗവും 62 അതിസമ്പന്നന്മാരുടെ കൈയ്യിലാണെന്ന് റിപ്പോര്‍ട്ട്. മുഴുവന്‍ ജനങ്ങളുടെ കൈവശമുള്ള അത്രയുംതന്നെ ധനം 62 അതിസമ്പര്‍ക്കുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.ലോകത്തെ വിലയ്‌ക്കെടുക്കാനുള്ള ശേഷി 62 അതിസമ്പര്‍ക്കുണ്ടെന്ന് കണക്ക്. രാജ്യാന്തര സംഘടനയായ ഓക്‌സ്ഫാമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2010 മുതല്‍ ഈ 62 സമ്പരുടെ ആസ്തി 44% വര്‍ധിച്ചപ്പോള്‍ ലോക ജനതയില്‍ പകുതിയിലേറെ പേരുടെയും  ആസ്തി 41% കുറഞ്ഞു. അതായത്, ഈ കാലഘട്ടത്തില്‍ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായപ്പോള്‍ ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറിയെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിസമ്പന്നരില്‍ പകുതിയിലേറെയും അമേരിക്കയിലാണ്. യൂറോപ്യന്‍മാര്‍ 17 പേരുമാണ്. ചൈന, ബ്രസീല്‍, മെക്‌സിക്കോ, ജപ്പാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റ് അതിസമ്പന്നര്‍. സാമ്പത്തിക മേഖലയില്‍ കുതിച്ചുയരുന്ന അസമത്വത്തെ കുറിച്ച് ആശങ്കപ്പെടുന്ന ലോക നേതാക്കള്‍ക്ക് അത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കാനായിട്ടില്ല. ലോകം കൂടുതല്‍ അസമത്വത്തിലേക്ക് നീങ്ങുകയാണ്. അതിന്റെ പ്രവണത കുതിക്കുകയാണെന്നും ഒക്‌സ്ഫാം എകിസിക്യൂട്ടീവ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി.

വ്യക്തികളുടെ ആസ്തിയില്‍ നിന്ന് ഏകദേശം 7.6 ട്രില്യണ്‍ ഡോളര്‍ നികുതിക്ക് പുറത്താണ്. ഇവര്‍ കൃത്യമായി നികുതി നല്‍കിയാല്‍ 190 ബില്യണ്‍ ഡോളര്‍ ഓരോ വര്‍ഷവും സര്‍ക്കാരുകളില്‍ വരുമാനമായി എത്തും. ആഫ്രിക്കയില്‍ 30 ശതമാനത്തോളം നികുതിക്ക് പുറത്താണ്. ഇവര്‍ കൃത്യമാണ് നികുതി നല്‍കിയാല്‍ 14 ബില്യണ്‍ ഡോളര്‍ ഖജനാവില്‍ എത്തും. ഇത് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അതുവഴി വര്‍ഷതോറും 40 ലക്ഷം കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഓക്‌സ്ഫാം പറയുന്നു.