ലോകരാജ്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട് ഇറാന് മേല്‍ ചുമത്തിയിരുന്ന ഉപരോധം നീക്കി

single-img
17 January 2016

map_of_iranടെഹ്‌റാന്‍: ലോകരാജ്യങ്ങള്‍ ആണവക്കരാറുമായി ബന്ധപ്പെട്ട്   ഇറാന് മേല്‍ ചുമത്തിയിരുന്ന ഉപരോധം നീക്കി. കരാര്‍ സംബന്ധിച്ച് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇറാന്‍ കൃത്യമായി പാലിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി  അറിയിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി(ഐ.എ.ഇ.എ)യുടെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തി ഇക്കാര്യം സ്ഥിരീകരിച്ചത.

നേരത്തെ ലോകരാജ്യങ്ങളുമായി ശത്രുത പുലര്‍ത്തിയിരുന്ന ഇറാനുമേലുളള ഉപരോധം നീങ്ങുന്നതോടെ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില്‍പ്പന വീണ്ടും ആരംഭിക്കും. ഉപരോധം നീക്കിയതിനെ ചരിത്രദിവസമെന്നും, തിളക്കമാര്‍ന്ന വിജയമെന്നും വിശേഷിപ്പിച്ചാണ് ഇറാന്‍ പ്രസിഡന്റ് ഹസന്‍ രൊഹാനി സന്തോഷം അറിയിച്ചത്

കരാര്‍ നിലവില്‍ വന്നതോടെ ഇറാന് ഇനി ഇഷ്ടംപോലെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കില്ല.   കഴിഞ്ഞ ജൂലൈയിലാണ് ഇറാനും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഉടമ്പടി ഒപ്പിട്ടത്.  റാക്ക് ടൗണിന് സമീപം ആണവശാലകളുടെ പ്രവര്‍ത്തനം നിര്‍ത്താമെന്ന് ഇറാന്‍ സമ്മതിച്ചു. ഇവിടെയാണ് ഇറാന്‍ കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നതെന്ന് കരുതുന്നു. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആണവ ഇറാനുമായുള്ള ആണവകരാര്‍ യാഥാര്‍ത്ഥ്യമായത്. ഇതോടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാശ്ചാത്ത്യ രാജ്യങ്ങളും ഇറാനും തമ്മിലുള്ള ശത്രുതയില്‍ അയവുവരികയാണ്.

അന്താരാഷ്ട്ര ആണവോര്‍ജ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കാം എന്നായിരുന്നു നേരത്തെ അമേരിക്കയുടെ നിലപാട്. റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ആണവായുധം കൊണ്ടുളള ഭീഷണി ഇതോടെ ഇല്ലാതായെന്നാണ് അമേരിക്കന്‍ സെക്രട്ടറി ജോണ്‍ കെറി ജനീവയില്‍ പ്രതികരിച്ചത്.