ആമിര്‍ ഖാന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
16 January 2016

Subramanian-Swamyന്യൂഡല്‍ഹി: ബോളിവുഡ് താരം ആമിര്‍ ഖാന് പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ആമിറിന്റെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം ‘പികെ’യുടെ പാകിസ്താനിലെ പ്രചാരണം നിര്‍വഹിച്ചത് ഐഎസ്‌ഐ ആയിരുന്നെന്നും സ്വാമി പറഞ്ഞു.

ആമിര്‍ ഇതേക്കുറിച്ച് എന്തുപറയുന്നെന്ന് താന്‍ കാര്യമാക്കുന്നില്ലെന്നും ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നേരത്തേ രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ ആമിര്‍ രംഗത്തുവന്നിരുന്നു.

ഇതേത്തുടര്‍ന്ന് ബിജെപി നേതാക്കള്‍ താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തിടെ സര്‍ക്കാരിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ ബ്രാന്‍ഡ് അമ്പാസഡര്‍ സ്ഥാനത്തു നിന്ന് ആമിറിനെ നീക്കം ചെയ്തതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.