ബുര്‍ക്കിനാ ഫാസോയില്‍ അല്‍ ഖ്വെയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

single-img
16 January 2016

terrorഓഗദൂഗു: ബുര്‍ക്കിനാ ഫാസോയിലെ ഹോട്ടല്‍ ലക്ഷ്യമാക്കി അല്‍ ഖ്വെയ്ദ നടത്തിയ ഭീകരാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യത്തിന് നേരേ ഉണ്ടായ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വിദേശികളും ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥരും താമസിക്കുന്ന സ്‌പ്ലെന്‍ഡിഡ് ഹോട്ടലിനുനേരെയാണ് ഭീകരാക്രമണം നടന്നതെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

രാജ്യതലസ്ഥാനമായ ഓഗദൂഗുവിലാണ് ഹോട്ടല്‍. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ട്. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം മൂന്നു മണിക്കൂറിനുശേഷവും തുടരുകയാണെന്ന് അവിടുത്തെ ഫ്രഞ്ച് സ്ഥാനപതി ട്വിറ്ററിലൂടെ അറിയിച്ചു. സൈനിക നടപടിയില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളായേക്കും. ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ ഹോട്ടലിന് പുറത്ത് വന്‍കാര്‍ബോബ് സ്‌ഫോടനം നടന്നതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹോട്ടലും ഭാഗികമായി അഗ്നിക്കിരയായിട്ടുണ്ട്.