ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

single-img
15 January 2016

download (2)ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ്‌ മത്സരത്തിലെ രണ്ടാം ഏകദിനം ഇന്നു നടക്കും. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ ഇന്ത്യന്‍ സമയം രാവിലെ 8.50 മുതലാണു മത്സരം.ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ട ടീം ഇന്ത്യക്ക് ഇന്ന് പരമ്പരയില്‍ തിരിച്ചുവരവിന് വിജയം അനിവാര്യമാണ്. അതേസമയം മത്സരത്തിന് മഴ ഭീഷണിയുമുണ്ട്.ഗാബയിലെ പിച്ച്‌ പൊതുവേ ബാറ്റിങ്ങിന്‌ അനുകൂലമാണ്‌.ആദ്യ ഏകദിനത്തില്‍ പരിക്കുമൂലം പുറത്തിരുന്ന ഇഷാന്ത് ശര്‍മ്മ ഇന്ന് കളത്തില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

സാധ്യതാ ടീം: ഇന്ത്യ- ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, വിരാട്‌ കോഹ്ലി, അജിന്‍ക്യ രഹാനെ, മനീഷ്‌ പാണ്ഡെ, എം.എസ്‌. ധോണി (നായകന്‍), രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍/റിഷി ധവാന്‍/ ഇഷാന്ത്‌ ശര്‍മ, ഉമേഷ്‌ യാദവ്‌, ഭുവനേശ്വര്‍ കുമാര്‍, ബാരീന്ദര്‍ സ്രാന്‍.

സാധ്യതാ ടീം: ഓസ്‌ട്രേലിയ- ഷോണ്‍ മാര്‍ഷ്‌, ആരണ്‍ ഫിഞ്ച്‌, സ്‌റ്റീവന്‍ സ്‌മിത്ത്‌ (നായകന്‍), ജോര്‍ജ്‌ ബെയ്‌ലി, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു വേഡ്‌, ജെയിംസ്‌ ഫോക്‌നര്‍, കെയ്‌ന്‍ റിച്ചാഡ്‌സണ്‍/ ജോണ്‍ ഹേസ്‌റ്റിങ്‌, സ്‌കോട്ട്‌ ബോലാന്‍ഡ്‌, ജോഷ്‌ ഹാസില്‍വുഡ്‌, ജോയല്‍ പാരീസ്‌.