പ്രശസ്ത മാധ്യമ പ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് ആനന്ദ് പട്വര്‍ധന്‍

single-img
13 January 2016

13-1452674242-15-1434373495-arnab-goswami-600പ്രശസ്ത മാധ്യമ പ്രവര്‍ത്തകൻ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ച് ആനന്ദ് പട്വര്‍ധന്‍ . അര്‍ണബ് തന്റെ ചാനല്‍ മാറ്റി മറ്റേതെങ്കിലും ചാനല്‍ വെച്ചിരുന്നെങ്കില്‍ തന്നെ കാണുമായിരുന്നുവെന്ന് പട്വര്‍ധന്‍ . അദ്ദേഹത്തിന്റെ ചാനലില്‍ വരാത്തതിന് കാരണം മനസിലായില്ലെങ്കില്‍ അത് ഞാനിവിടെ പറയുന്നു. ദേശീയ അവാര്‍ഡുകള്‍ ഞങ്ങള്‍ തിരിച്ചുകൊടുത്തതിന് അര്‍ണബ് ഞങ്ങള്‍ക്ക് നേരെ കുരയ്ക്കുകയായിരുന്നു. അതുവഴി അദ്ദേഹത്തിന്റെ വിവേകമില്ലായ്മയും ബഹുമാനമില്ലായ്മയും കടപ്പാടുമില്ലായ്മയുമെല്ലാം വെളിപ്പെട്ടു. ഭിന്നാഭിപ്രായം എനിക്ക് മനസിലാകും. എന്നാല്‍. ഈ കുരച്ച് ചാടല്‍ എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല-പട് വര്‍ധന്‍ പറഞ്ഞു.