ഉറുദു അദ്ധ്യാപക ഒഴിവിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരെ അയോഗ്യരാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

single-img
13 January 2016

akhilesh

ഉറുദു അദ്ധ്യാപക ഒഴിവിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരെ അയോഗ്യരാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാര്‍ട്ടിയാണ് പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തിനെതിരെ പ്രതിഷേധം പുകയുകയാണ്.

ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഭര്‍ത്താക്കാന്മരും ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവരെ വിവാഹം കഴിച്ചിരിക്കുന്ന സ്ത്രീകളൂം അയോഗ്യരാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. 3,500 ഉറുദു അദ്ധ്യാപകരുടെ ഒഴിവിലേയ്ക്കുള്ള നിയമനത്തിലാണ് സര്‍ക്കാരിന്റെ പുതിയ നയം. വിധവാ പെന്‍ഷന്‍ നല്‍കുന്ന കാര്യത്തിലുള്ള ആശയക്കുഴപ്പം കൂറയ്ക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് സര്‍ക്കാര്‍ അധികൃതരുടെ വാദം.

പുതിയ തീരുമാനം മുസഌങ്ങളുടെ അവകാശത്തെ ലംഘിക്കുന്നതാണെന്ന് മുസഌം വ്യക്തിനിയമ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികളോട് അവരുടെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം എല്ലാ അദ്ധ്യാപക നിയമനങ്ങളിലേയ്ക്കും നടപ്പാക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.