ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ രാജ്യത്തു നിരോധിച്ച സാറ്റലൈറ്റ് ഫോണുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ സജീവം

single-img
12 January 2016

Iphone

ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ രാജ്യത്തു നിരോധിച്ച സാറ്റലൈറ്റ് ഫോണുകള്‍ ഓണ്‍ലൈന്‍ വിപണിയില്‍ സുലഭമെന്ന് റിപേപ്പാര്‍ട്ടുകള്‍. 50 ഡോളര്‍ മുടക്കിയാല്‍ ആര്‍ക്കും സാറ്റ്‌ലൈറ്റ് ഫോണുകള്‍ സ്വന്തമാക്കാന്‍ കഴിയുമെന്നാണ് വെബ്‌സൈറ്റുകള്‍ സൂചിപ്പിക്കുന്നത്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ ലോകത്ത് എവിടെനിന്നും സന്ദേശങ്ങള്‍ സ്വീകരിക്കാനും അയയ്ക്കാനും ഈ ഫോണുകള്‍ക്കു കഴിയുമെന്നുള്ളതാണ് സുരക്ഷആ മേഖലകളെ ഭീതിയിലാഴ്ത്തുന്നത്.

രാജ്യത്തെ നടുക്കിയ കശ്മീര്‍, മുംബൈ, പത്താന്‍കോട്ട് ഭീകരാക്രമണങ്ങളിലും മറ്റു ഭീകരപ്രവര്‍ത്തനങ്ങളിലും ഭീകരര്‍ ഇത്തരം ഫോണുകള്‍ ഉപയോഗിച്ചതായി ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെ സജീവമായ മാവോയിസ്റ്റുകളും സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിക്കുന്നതായി സംശയിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് പിടികൂടാന്‍ എളുപ്പമാണെന്നതിനാലും മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടാന്‍ ബുദ്ധിമുട്ടുള്ളതിനാലുമാണ് തീവ്രവാദികള്‍ സാറ്റലൈറ്റ് ഫോണിലേക്കു തിരിയുന്നത്. ഭൂമിയുടെ ഏതു ഭാഗത്തുനിന്നും ഏതെങ്കിലും ഒരു ഉപഗ്രഹവുമായി ബന്ധപ്പെടാന്‍ ഇത്തരം ഫോണുകള്‍ക്കു സാധിക്കും.

ഇന്ത്യന്‍ സുരക്ഷാ വിഭാഗത്തിന് സാറ്റലൈറ്റ് ഫോണുകളില്‍ ഉപയോഗിക്കുന്ന ഫ്രീക്വന്‍സി ജാം ചെയ്യാന്‍ കഴിയില്ലെന്നത് വന്‍ സുരക്ഷ പാളിച്ചയാണ്. റേഡിയോ സന്ദേശങ്ങളെ പോലെ അവ പിടിച്ചെടുക്കാനും പ്രയാസമാണ്. മരുഭൂമിയിലും ഉള്‍ക്കടലിലും കൊടുംവനങ്ങളിലും എല്ലാം ലഭ്യമാകും എന്ന പ്രത്യേകതയും ഉണ്ട്.