ബുദ്ധിശക്തിയില്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈനെ പിന്നിലാക്കി ഇന്ത്യന്‍ പെണ്‍കുട്ടികളായ കാഷ്മി വാഹിയും അനുഷ്‌ക ബിനോയിയും

single-img
12 January 2016

Kashmi Anushka

വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞരായ ആര്‍ബര്‍ട്ട് ഐന്‍സ്റ്റൈനെയും സ്റ്റീഫന്‍ ഹോക്കിംഗിനെയും മെന്‍സ ഐക്യു ടെസ്റ്റില്‍ മറികടന്ന് ഇന്ത്യന്‍ വംശജര്‍. 162ല്‍ മുഴുവന്‍ മാര്‍ക്കും നേടിയാണ് മുബൈയില്‍നിന്നുള്ള കാഷ്മി വാഹിയെന്ന പതിനൊന്നുകാരി നേട്ടം സ്വന്തമാക്കിയത്.

ഐന്‍സ്റ്റൈന്റെയും ഹോക്കിംഗിന്റെയും ഐക്യു 160 ആണെന്നാണ് കരുതപ്പെടുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ആളുകളില്‍ ഒരാളാണു കാഷ്മി. ഹോക്കിംഗുമായും ഐന്‍സ്റ്റൈനുമായും താരതമ്യപ്പെടുത്തുന്നതുതന്നെ അത്യന്തം സന്തോഷകരമാണെന്നായിരുന്നു ഈ നേട്ടത്തോടു കാഷ്മിയുടെ പ്രതികരണം.

പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗ് ജൂനിയര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണു കാഷ്മി. 150 ചോദ്യങ്ങളടങ്ങുന്ന മെന്‍സ ഐക്യു ടെസ്റ്റില്‍ മുതിര്‍ന്നവര്‍ക്ക് 161 മാര്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്ക് 162 മാര്‍ക്കുമാണ് നേടാന്‍ കഴിയുന്നത്. കാഷ്മിയുടെ ടീം കഴിഞ്ഞ വര്‍ഷം നടന്ന ഓക്‌സ്ഫഡ് മാത്‌സ് ചലഞ്ചില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ലണ്ടനില്‍ ഐടി മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റുമാരായ വികാസിന്റെയും പൂജയുടെയും മകളാണു കാഷ്മി.

ഒരു മാസം മുമ്പ് മലയാളിയായ അനുഷ്‌ക ബിനോയിയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 162 മാര്‍ക്കായിരുന്നു അനുഷ്‌കയുടെ നേട്ടം. ബ്രിട്ടനിലെ ഐല്‍വര്‍ത്തില്‍ കാത്തലിക് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അനുഷ്‌ക. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്കടുത്താണ് അനുഷ്‌കയുടെ കുടുംബം.