സൈന്യം സര്‍ക്കാരിനെ അറിയിക്കാതെ 2012 ല്‍ ഡെല്‍ഹിയിലേക്ക് സൈനിക നീക്കം നടത്തിയെന്ന റിപ്പോര്‍ട്ട് സത്യമായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി മനീഷ് തിവാരി

single-img
10 January 2016

19-1424321691-manish-tewari-60-latest

സൈന്യം സര്‍ക്കാരിനെ അറിയിക്കാതെ 2012 ല്‍ ഡെല്‍ഹിയിലേക്ക് സൈനിക നീക്കം നടത്തിയെന്ന റിപ്പോര്‍ട്ട് സത്യമായിരുന്നുവെന്ന് അന്നത്തെ വാര്‍ത്താവിനിമയ പ്രക്ഷേപണവകുപ്പ് സഹമന്ത്രിയായിരുന്ന മനീഷ് തിവാരി. പ്രസതുത സംഭവത്തെ ദൗര്‍ഭാഗ്യകരമെങ്കിലും സത്യം എന്നാണ് മനീഷ് തിവാരി പറഞ്ഞത്.

2012-14 കാലയളവില്‍ രണ്ടാം യു.പി.എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ പ്രതിരോധ വകുപ്പ് സാറ്റാന്റിങ് കമ്മിറ്റി അംഗമായിരുന്ന തനിക്ക് സംഭവം നടന്നതായറിയാമെന്നാണ് ഒരു പുസ്തക പ്രകാശന വേളയില്‍ മനീഷ് തിവാരി പറഞ്ഞു. എന്നാല്‍ കേന്ദ്ര മന്ത്രിയും മുന്‍ കരസേനാ മേധാവിയുമായിരുന്ന വി.കെ.സിങ് ആരോപണങ്ങള്‍ അസംബന്ധം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. എല്ലാം വ്യക്തമാക്കിയിട്ടുള്ള തന്റെ പുസ്തകം വായിക്കാന്‍ ഉപദേശിക്കുകയും മനീഷ് തിവാരിക്ക് വേറെ പണിയില്ലെന്നു പറഞ്ഞ് പ്രസ്താവനയെ തള്ളിക്കളയുകയും ചെയ്തു.

2012 ജനുവരി 16ന് അപ്രതീക്ഷിതമായും അറിയിപ്പില്ലാതെയും മെക്കനൈസ്ഡ് ഇന്‍ഫെന്ററി യൂണിറ്റും ആഗ്രയിലെ പാരച്ചൂട്ട് റജിമെന്റിലെ 50ാം ബ്രിഗേഡും രാത്രി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയത് സൈനിക അട്ടിമ നീക്കമായിരുന്നുവെന്നാണ് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.