യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ഗ്രാമവാസികള്‍ മര്‍ദിച്ചു കൊലപ്പെടുത്തി

single-img
9 January 2016

badaun_rape_villagers_360

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയി അജിത് എന്ന മുപ്പതുകാരനാണ് ഗ്രാമവാസികളുടെ മര്‍ദ്ദനമേറ്റ് മരിച്ചത്. ഷാംലിയിലെ ഖേരി കുഷിലെ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചതായി ഇയാള്‍ക്കെതിരേ ആരോപണമുണ്്ടായിരുന്നു.

യുവതിയുടെ ബന്ധുക്കള്‍ ഇയാളെ മര്‍ദ്ദിക്കുകയും കീഴ്‌പ്പെടുത്തി പോലീസിന് കൈമാറുകയുമായിരുന്നു. എന്നാല്‍ പോലീസ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്്ക്കും ഇയാള്‍ മരിച്ചു. സംഭവത്തില്‍ ഒമ്പതുപേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്്

കൊല്ലപ്പെട്ട അജിത്തിനും മറ്റൊരാള്‍ക്കുമെതിരേ യുവതിയുടെ വീട്ടുകാര്‍ കേസ് നലകിയിട്ടുണ്ട്.