ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ചരിത്രത്തിലാദ്യമായി ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈനികരും പങ്കെടുക്കും

single-img
9 January 2016

india-republic-day_conv2

ജനുവരി 26 നു ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തേഴാമതു റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളാകും. കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഏതെങ്കിലും ഒരു വിദേശ രാജ്യത്തിന്റെ സൈനികര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ അണിനിരക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

സംയുക്ത പരിശീലനത്തിനായി 56 അംഗ ഫ്രഞ്ച് സൈന്യം രാജസ്ഥാനിലെത്തിയിട്ടുണ്ട്. ഏതാനും സൈനികര്‍ കൂടി വരും ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം ചേരുമെന്നാണ് സൂചന.ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ സഹകരിക്കുന്നതിന് ‘ശക്തി 2016’ എന്ന പേരിലാണ് സംയുക്ത സൈനിക പരിശീലനം നടക്കുന്നത്.

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ദ് ആണ് റിപ്പബ്ലിക് ദിന മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് ഭരണാധികാരി പങ്കെടുക്കുന്നത് അഞ്ചാം തവണയാണ്.